മുത്തങ്ങ: രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുത്തങ്ങ എക്‌സൈസൈസ് ചെക്ക് പോസ്റ്റില്‍ വെച്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ വി നിധിനും സംഘവും നടത്തിയ വാഹന പരിശോധനയില്‍ ലോറിയില്‍ കടത്തിക്കൊണ്ടു വന്ന 3600 കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. കോയമ്പത്തൂര്‍ ആണൈമലൈ സ്വദേശി കനകരാജ് (47) ആണ് പുകയില ഉത്പന്നങ്ങള്‍ കടത്തി കൊണ്ടുവന്നത്. പഞ്ചസാര ചാക്കുകള്‍ക്കിടയില്‍ 246 ചാക്കുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു ഇവ.
കര്‍ണാടകയില്‍ നിന്നും പാലക്കാട് ഭാഗത്തേക്ക് വില്‍പ്പനക്കായി കടത്തിക്കൊണ്ടു പോവുകയായിരുന്നു നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍.
പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ കെ എം ലത്തീഫ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുരേഷ് എം, ബാബു ആര്‍ സി എന്നിവര്‍ പങ്കെടുത്തു. പിടിച്ചെടുത്ത നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ ഒന്നര കോടിയോളം വിലമതിക്കുന്നതാണെന്ന് എക്‌സൈസ് വ്യക്തമാക്കി.
കടത്തു സംഘത്തിലെ കൂടുതല്‍ കണ്ണികളെകുറിച്ച് അന്വേഷണം പുരോഗമിച്ചുവരുന്നതായും, ലോക്സഭ ഇലക്ഷനോട നുബന്ധിച്ച് അതിര്‍ത്തി പ്രദേശങ്ങളില്‍കര്‍ശന പരിശോധനകളാണ് നടത്തി വരുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.. പ്രതിയേയും വാഹനവും തൊണ്ടിമുതലുകളും തുടര്‍ നടപടി കള്‍ക്കായി സുല്‍ത്താന്‍ ബത്തേരി പോലീസിന് കൈമാറി.