വളർത്തുനായ കുരച്ചതിന് നാലംഗ സംഘം മർദ്ദിച്ച സംഭവം; ചികിത്സയിലായിരുന്ന ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവർ മരിച്ചു

0
445

വളർത്തുനായ കുരച്ചതിൻ്റെ പേരിൽ നാലംഗ സംഘം മർദ്ദിച്ച യുവാവ് മരിച്ചു. കൊച്ചിയിൽ ഇതരസംസ്ഥാനക്കാരായ നാലംഗ സംഘത്തിൻ്റെ മർദനത്തിനിരയായി ചികിൽസയിലായിരുന്ന വിനോദ് ആണ് മരിച്ചത്. വീട്ടുമുറ്റത്തുനിന്ന പട്ടി കുരച്ചതിൻ്റെ പേരിലാണ് നാലംഗ സംഘം ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവറായിരുന്ന വിനോദിനെ ആക്രമിച്ചത്. പ്രതികൾ നാലുപേരും റിമാൻഡിലാണ്.

 

മാർച്ച് 27നാണ് സംഭവം. നായ കുരച്ചപ്പോൾ ഇതരസംസ്ഥാനക്കാർ നായയെ ആക്രമിച്ചു. ഇത് ചോദ്യം ചെയ്തതിനാണ് വിനോദിനെ മർദിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here