കൽപ്പറ്റ: കൽപ്പറ്റ പുതിയ ബസ്റ്റാൻഡ് ബിൽഡിംഗിൽ തീപിടുത്തം. രണ്ടാം നിലയിലെ ഒഴിഞ്ഞ കിടന്ന കടമുറിയിൽ സൂക്ഷി ച്ചിരുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള വസ്‌തുക്കൾക്കാണ് തീ പിടിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം.
കൽപ്പറ്റ അഗ്നിരക്ഷാ നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ പി.കെ ബഷീറിൻ്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് സേനാംഗങ്ങൾ എത്തി തീയണച്ചു. അലക്ഷ്യമായി വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയിൽ നിന്നുമാണ് തീ പടർന്നതാണെന്നാണ് പ്രാഥമിക നിഗമനം.