കല്‍പ്പറ്റ: ഗുണ്ടകള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കും ലഹരിമാഫിയയ്ക്കുമെതിരെ പോലീസ് നടത്തിവരുന്ന സ്‌പെഷ്യല്‍ ഡ്രൈവില്‍ വാറണ്ട് കേസില്‍ പ്രതികളായ 27 പേര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെ നിയമനടപടികള്‍ സ്വീകരിച്ചു. 69 പേരെ കരുതല്‍ തടങ്കലില്‍ വയ്ക്കുകയും മൂന്ന് പേര്‍ക്കെതിരെ നര്‍കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈകോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട് പ്രകാരവും കേസെടുത്തു. വരും ദിവസങ്ങളിലും തുടരും. 15.05.24 മുതല്‍ ജില്ലയില്‍ നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ ആകെ 150 പേര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചു.