സുഹൃത്തിന്റെ മരണം മാനസികമായി തളർത്തി, തെലുങ്ക് ടെലിവിഷൻ താരം ജീവനൊടുക്കി

0
347

ഹൈദരാബാദ് ∙ തെലുങ്ക് സീരിയൽ താരം ചന്ദ്രകാന്തിനെ (ചന്തു) തെലങ്കാന മണികൊണ്ടയിലെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കാർത്തിക ദീപം, രാധമ്മാ പെല്ലി, ത്രിനാരായണി തുടങ്ങിയ സീരിയലുകളിൽ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.

 

സഹതാരവും അടുത്ത സുഹൃത്തുമായിരുന്ന നടി പവിത്ര ജയറാമിന്റെ മരണത്തെത്തുടർന്ന് ചന്തു കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു. മേയ് 12നാണ് ആന്ധ്രാപ്രദേശിലെ കുർണൂലിലുണ്ടായ വാഹനാപകടത്തിൽ പവിത്ര മരിച്ചത്. ത്രിനാരായണി എന്ന പരമ്പരയിൽ ചന്തുവും പവിത്രയും ഒന്നിച്ച് അഭിനയിച്ചിരുന്നു.

 

വീട്ടുകാർ പുറത്തുപോയ സമയത്താണ് ചന്തു ജീവനൊടുക്കിയത്. ചന്തുവിനെ ഫോണിൽ കിട്ടാതായതോടെ വീട്ടുകാരെത്തി വാതിൽ പൊളിച്ചുനോക്കിയപ്പോൾ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here