ഗുണ്ടാ സംഘങ്ങൾ യുവാവിനെ തട്ടികൊണ്ട് പോയി കായംകുളം റെയിൽവേ ക്രോസ്സിൽ ഇട്ട് വെട്ടികൊല്ലാൻ ശ്രമിച്ചു. മൂന്ന് ഗുണ്ടകൾ പിടിയിൽ. കൃഷ്ണപുരം സ്വദേശികളായ അമൽ ചിന്തു, അഭിമന്യു, അനൂപ് ശങ്കർ എന്നിവർ അറസ്റ്റിൽ. തട്ടിക്കൊണ്ടു പോകലിന് പോലീസും യുവാക്കളുമായി ഉണ്ടായ സംഘർഷത്തിനു ബന്ധം.
സംഘർഷത്തിനിടെ ഗുണ്ടാ നേതാവിന്റെ ഫോൺ നഷ്ടപ്പെട്ടത് പൊലീസിൽ ഏൽപ്പിച്ചതാണ് വൈരാഗ്യത്തിന് കാരണം. ക്രൂരമർദ്ദനത്തിന് ഇരയായത് അരുൺ പ്രസാദ് എന്ന യുവാവിനാണ്.വലത് ചെവിയുടെ കേൾവി നഷ്ടമായി.
ക്രൂരമർദ്ദനത്തിൽ വലതു ചെവിയുടെ ഡയഫ്രം പൊട്ടി.മർദ്ദനത്തിനിരയായ അരുൺ പ്രസാദ് ചികിത്സയിലാണ്. അരുണിന്റെ ഐഫോണും ടൈറ്റാൻ വാച്ചും പ്രതികൾ കവർന്നു. കേസിൽ ഇനി ഒരാളെ കൂടി പിടികൂടാൻ ഉണ്ട്.