അതി മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ

0
1401

ബത്തേരി: കൊമേഴ്ഷ്യല്‍ ക്വാന്റിറ്റിയിലുള്ള അതി മാരക മയക്കുമരുന്ന് പിടിച്ചെടുത്ത് വയനാട് പോലീസിന്റെ വന്‍ ലഹരി വേട്ട. മുത്തങ്ങ ചെക്ക് പോസ്റ്റിന് സമീപം വാഹന പരിശോധന നടത്തവേ റോഡിലൂടെ നടന്നു വരുകയായിരുന്ന യുവാവില്‍ നിന്നാണ് 6.82 ഗ്രാം എം.ഡി.എം.എയും 5.04 ഗ്രാം കറുപ്പും പിടിച്ചെടുത്തത്. കൃഷ്ണഗിരി, കുമ്പളേരി, കട്ടിപറമ്പില്‍ വീട്ടില്‍ ഇമ്മാനുവല്‍ സിംസണ്‍ രഞ്ജിത്ത് (22)നെയാണ് വയനാട് ജില്ലാ പോലീസിന്റെ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയത്.

 

ശനിയാഴ്ച രാവിലെയാണ് സംഭവം. ബത്തേരി ഭാഗത്തേക്ക് ഫോറസ്റ്റ് റോഡിലൂടെ നടന്നുവരുകയായിരുന്ന ഇയാള്‍ പോലീസിനെ കണ്ട് പരിഭ്രമിച്ച് തിരിഞ്ഞു നടന്നു. ഇതില്‍ സംശയം തോന്നിയ പോലീസ് പിറകെ പോയി പിടികൂടി പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്.

 

എസ്.ഐ കെ.വി. ശശികുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസറായ അനസ്, സി.പി.ഒമാരായ ബി.എസ്. വരുണ്‍, ഫൗസിയ, സുരേന്ദ്രന്‍, ഷെമില്‍, എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്. കാര്‍ യാത്രക്കാരനില്‍ നിന്ന് എം.ഡി.എം.എ പിടികൂടി.

LEAVE A REPLY

Please enter your comment!
Please enter your name here