മുകേഷ് അറസ്റ്റിൽ
കൊച്ചി:ബലാല്‍സംഗക്കേസിൽ നടനും എംഎൽഎയുമായ മുകേഷിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഇന്നു രാവിലെ തീരദേശ പൊലീസിന്റെ ആസ്ഥാന ഓഫിസിൽ എഐജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ മൂന്നു മണിക്കൂറിലേറെ ചോദ്യം ചെയ്തതിനുശേഷംാണ് അറസ്റ്റ് രേഖപ്പെടുത്തിയത്....
നവകേരള സദസിനായി സ്‌കൂള്‍ മതില്‍ പൊളിച്ചുമാറ്റി; 10 ദിവസം കഴിഞ്ഞിട്ടും പുനര്‍നിര്‍മ്മിച്ചില്ലെന്ന് പരാതി
നവകേരള സദസിന് വേദിയൊരുക്കുന്നതിനായി പൊളിച്ചുമാറ്റിയ സ്‌കൂള്‍ മതില്‍ 10 ദിവസം കഴിഞ്ഞിട്ടും പുനര്‍നിര്‍മ്മിച്ചില്ലെന്ന് പരാതി. ഉടന്‍ നിര്‍മ്മിക്കുമെന്ന് സ്ഥലം എംഎല്‍എ ഉറപ്പ് നല്‍കിയെങ്കിലും പാഴ്‌വാക്കാണെന്ന് വിമര്‍ശനം ഉയര്‍ന്നു. സ്‌കൂള്‍ മതിലിനൊപ്പം സ്‌കൂളിന്റെ പേരെഴുതിയ...
65കാരനെ മകളുടെ ഭർത്താവ് കുത്തികൊന്നു; പ്രതി പിടിയിൽ
65കാരനെ മകളുടെ ഭർത്താവ് കുത്തികൊന്നു. പുല്ലാര സ്വദേശി അയ്യപ്പൻ (65) ആണ് മരിച്ചത്. മകളുടെ ഭർത്താവ് പ്രിനോഷി(45)നെ പൊലീസ് പിടികൂടി. ഇന്നലെ രാത്രിയാണ് സംഭവം. പുലർച്ചയോടൊണ് പ്രതിയെ പിടികൂടിയത്. കൊലപാതകത്തിന് ശേഷം വീട്ടിൽ...
അവയവക്കടത്ത് കേസ്: ദാതാക്കൾക്ക് 6 ലക്ഷം വരെ നൽകും; സ്വീകർത്താവിൽ നിന്ന് ഒരു കോടിവരെ വാങ്ങും
കൊച്ചി അവയവക്കടത്ത് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്നലെ പിടിയിലായ മുഖ്യസൂത്രധാരൻ രാമപ്രസാദ് ഗൊണ്ട അവയവക്കടത്ത് സംഘത്തിന്റെ തലവന്മാരിൽ ഒരാൾ. ഗ്രാമങ്ങളിൽ നിന്ന് കണ്ടെത്തുന്ന ദാതാക്കൾക്ക് മൂന്ന് മുതൽ ആറു ലക്ഷം രൂപവരെയാണ്...
ജോലി സമ്മർദവും മറ്റു പ്രശ്നങ്ങളും; 56 മാസത്തിൽ കേരളത്തിലെ 69 പൊലീസുകാർ ജീവനൊടുക്കി; 169 പേർ സ്വയം വിരമിച്ചു
തിരുവനന്തപുരം: കേരള പൊലീസിൽ നാല് വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 69 പേരെന്ന് റിപ്പോർട്ട്. വിഷാദരോഗം കാരണമാണ് കൂടുതല്‍പേരും ആത്മഹത്യ ചെയ്തതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ ദിവസം പൊലീസ് ആസ്ഥാനത്തു ചേർന്ന ഉന്നതതല യോഗത്തിലാണ്...
മോൻസൺ മാവുങ്കലിന്‍റെ ഭാര്യ പെൻഷൻ ക്യൂവിൽ കുഴഞ്ഞു വീണ് മരിച്ചു
പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോൻസൺ മാവുങ്കലിന്‍റെ ഭാര്യ ത്രേസ്യാമ്മ (68) കുഴഞ്ഞു വീണു മരിച്ചു. ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ കാത്തു നിൽക്കുന്നതിനിടെയാണ് കുഴഞ്ഞു വീണത്.
ഉടൻ തന്നെ ചേർത്തല താലൂക്ക് ആശുപത്രിയിൽ...
‘ആരും പീഡിപ്പിച്ചിട്ടില്ല, കുഞ്ഞ് അദ്ദേഹത്തിന്റേതല്ല’;സി.പി.ഐ.എം നേതാവിനെ പിന്തുണച്ച് അതിജീവിത
പീഡനക്കേസ് പ്രതിയായ പ്രാദേശിക നേതാവിനെ തിരിച്ചെടുത്ത സംഭവത്തിൽ സിപിഐഎം നേതാവ് സി. സി സജിമോനെ പിന്തുണച്ച് അതിജീവിത. തന്നെയാരും പീഡിപ്പിച്ചിട്ടില്ലെന്നും തൻറെ കുഞ്ഞിൻറെ അച്ഛൻ സിപിഐഎം നേതാവ് സി സി സജിമോൻ അല്ലെന്നും...
തുവ്വൂർ കൊലപാതകം; അഞ്ച് പേർ കസ്റ്റഡിയിൽ
മലപ്പുറം തുവ്വൂരിൽ വീട്ടുവളപ്പിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം ഇന്ന് പുറത്തെടുക്കും. ഫോറൻസിക് സംഘം പരിശോധന നടത്തും. തുവ്വൂർ പഞ്ചായത്ത് ഓഫീസിന് സമീപം റെയിൽവേ...
സ്വർണ വിലയിൽ ഇടിവ്; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇടിഞ്ഞത്. ഗ്രാമിന് 5,770 രൂപയിലും പവന് 46,160 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇതോടെ ഈ മാസത്തെ...
ഭർത്താവിനെയും മകളെയും ഒഴിവാക്കാൻ കാമുകനുമായി ചേർന്ന് അരുംകൊല; ‘അനുശാന്തി മാതൃത്വത്തിനു തന്നെ അപമാനം’
‘പിഞ്ചുമകളെ കൊല്ലാൻ കൂട്ടുനിന്ന അനുശാന്തി മാതൃത്വത്തിനുതന്നെ അപമാനമാണ്. എങ്കിലും സ്ത്രീയാണെന്നതും ശാരീരിക അവശതകൾ പരിഗണിച്ചും കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്തിട്ടില്ല എന്നതിനാലും അവരെ വധശിക്ഷയിൽനിന്ന് ഒഴിവാക്കുകയാണ്’ – ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ അനുശാന്തിക്ക് ജാമ്യം ലഭിക്കുമ്പോൾ...