കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

0
407

കാരക്കുനി: എടവക വെസ്റ്റ് പാലമുക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. കാരക്കുനി ചെറുവയൽ നഗറിലെ മഞ്ഞ (63) യാണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

 

ഞായറാഴ്ച കല്യാണത്തും പള്ളിക്കൽ മഖാം ഉറൂസിനോടനുബന്ധിച്ച് അന്നദാനം സ്വീകരിച്ച് റോഡരികിലൂടെ നടന്നുപോകുന്ന വഴി നിയന്ത്രണം വിട്ടുവന്ന കാറിടിച്ചായിരുന്നു അപകടം. മഞ്ഞ ഉൾപ്പെടെ എട്ട് പേർക്കായിരുന്നു പരിക്കേറ്റത്. ഇവരിൽ പലരും നിലവിൽ ചികിത്സയിലാണ്. കയമയാണ് മഞ്ഞയുടെ ഭർത്താവ്. ബാബു, ലീല എന്നിവർ മക്കളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here