വെള്ളമുണ്ട: കൂട്ടമായെത്തിയ തെരുവു നായകൾ ഫാമിലെ കോഴിക്കൂട് തകർത്ത് 500-ലധികം കോഴികളെ കൊന്നു. ചെറുകര ഐക്കരോട്ട് പറമ്പിൽ മിനി ജോസഫിന്റെ ഫാമിലെ കോഴികളെയാണ് തെരുവു നായകൾ കൊന്നൊടുക്കിയത്. എട്ടോളം നായകളാണ് ഫാമിന്റെ നെറ്റുവേലി തകർത്ത് കോഴികളെ ആക്രമിച്ചത്. കുടുംബശ്രീയിൽ നിന്നും വായ്പയെടുത്ത് ഫാം നടത്തുന്ന വീട്ടമ്മയ്ക്ക് ഒന്നര ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. 2000ത്തോളം കോഴികളാണ് ഫാമിനുള്ളിണ്ടായിരുന്നത്. ഇവക്കിടയിലൂടെ ഓടിക്കയറിയാണ് നായ്ക്കള്‍ കുറെയെണ്ണത്തിനെ കടിച്ചു കൊന്നത്. നിരവധികോഴികള്‍ക്ക് കടിയേല്‍ക്കുകയും പരിക്കേല്‍ക്കുകയും ചെയ്തു. തെരുവ്‌നായ കടിച്ചതിനാല്‍ മുഴുവന്‍ കോഴികളെയും കുഴിച്ചിടുകയാണ് ചെയ്തത്. 36 ദിവസത്തോളം തീറ്റ നല്‍കി വളര്‍ത്തി വലുതാക്കിയ കോഴികളെയാണ് നഷ്ടമായത്. ഇറച്ചിക്കോഴിക്ക് മാര്‍ക്കറ്റില്‍ നല്ല വില ലഭിക്കുന്ന സമയത്താണ് ഇത്രയധികം കോഴികളെ നഷ്ടമായത്.