മാനന്തവാടി: യാത്രക്കാരനില്‍ നിന്നും അമിത വാടക ഈടാക്കിയ ഓട്ടോറിക്ഷ ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തു. വള്ളിയൂര്‍കാവ് ഓട്ടോറിക്ഷ സ്റ്റാന്റില്‍ ഉള്ള കെ.എല്‍12 എം 7876 എന്ന ഓട്ടോറിക്ഷയുടെ പെര്‍മിറ്റ് ഒരാഴ്ച കാലയളവിലേക്ക് സസ്‌പെന്റ് ചെയ്തു. കമ്മന സ്വദേശിയില്‍ നിന്നും നിശ്ചിത വാടകയില്‍ നിന്നും അധികമായി 23 രൂപ 75 പൈസ അമിത ചാര്‍ജ്ജ് ഈടാക്കിയെന്ന പരാതിയിന്‍മേലാണ് മാനന്തവാടി ജോയിന്റ് ആര്‍.ടി.ഒ മനു പി.ആര്‍ നടപടി സ്വീകരിച്ചത്. ഏപ്രില്‍ മാസത്തിലായിരുന്നു പരാതിക്കിടയാക്കിയ സംഭവം നടന്നത്. തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് വിശദമായ അന്വേഷണം നടത്തുകയും ഓട്ടോ ഡ്രൈവര്‍ കുറ്റസമ്മതം നടത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാതൃകാ ശിക്ഷയായി വാഹനത്തിന്റെ പെര്‍മിറ്റ് ഒരാഴ്ചത്തേക്ക് റദ്ദ് ചെയ്തത്.