കോളറ ബാധിച്ച് യുവതി മരിച്ചു; 10 പേർ ചികിത്സയിൽ

0
1086

വയനാട്ടിൽ കോളറ ബാധിച്ച് യുവതി മരിച്ചു. നൂൽപ്പുഴ തോട്ടാമൂല സ്വദേശി വിജില(30)യാണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അതിസാരത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ യുവതി മരിക്കുകയായിരുന്നു. പിന്നീടുള്ള പരിശോധനയിലാണ് കോളറ സ്ഥിരീകരിച്ചത്.

 

ശനിയാഴ്ച രാത്രിയാണ് വിജിലയ്ക്ക് രോഗ ലക്ഷണം ഉണ്ടായത്. ഞായറാഴ്ച രോഗം മൂർച്ഛിച്ചതോടെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തോട്ടാമൂല കുണ്ടാണംകുന്നിലെ 10 പേർ അതിസാരം ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. രണ്ടു കുട്ടികളും ഏഴ് സ്ത്രീകളും ഒരു പുരുഷനുമാണ് ചികിത്സയിൽ കഴിയുന്നത്.

 

ഇവരെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരിൽ ഒരാൾക്ക് ആരോഗ്യ വകുപ്പ് കോളറ സ്ഥിരീകരിച്ചു. മറ്റുള്ളവരുടെ പരിശോധന ഫലം എത്തേണ്ടതുണ്ട്. കോളറ സ്ഥിരീകരിച്ചതോടെ മേഖലയിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here