പനമരം കുണ്ടാല സ്വദേശി സിദ്ധിഖ് നെട്ടേരി എന്നയാളുടെ വീടിന്റെ ഡോര്‍ പൊളിച്ച് വീട്ടില്‍ കയറി സ്വര്‍ണവും പണവും കളവ് ചെയ്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുപ്പാടിത്തറ സ്വദേശിയും സംസ്ഥാനത്ത് നിരവധി കളവ് കേസുകളില്‍ പ്രതിയുമായ ഇജിലാല്‍ ആണ് പിടിയിലായത്.സംഭവ സമയം സിദ്ധിക്കും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നില്ല.
പനമരം സബ് ഇന്‍ഇന്‍സ്‌പെക്ടര്‍ റസാഖ് എം കെ യുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണമാരഭിച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഘത്തില്‍ എസ് സി പി ഒ മാരായ അനൂപ്, മോഹന്‍ദാസ് ജിന്‍സ് ,സി പി ഒ മാരായ അജീഷ്, വിനായകന്‍’ ഇബ്രാഹിംകുട്ടി എന്നിവരും ഉണ്ടായിരുന്നു.