മീനങ്ങാടി: മീനങ്ങാടി താഴത്തുവയലില്‍ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. അമ്പലവയല്‍ ആയിരംകൊല്ലി പറളാക്കല്‍ അസൈനാര്‍ (52) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നാണ് മരണം സംഭവിച്ചത്. ജനുവരി 30 നായിരുന്നു അപകടം. അപകടത്തില്‍ ഓട്ടോ ഡ്രൈവറായിരുന്ന ആയിരം കൊല്ലി കല്ലാരം കോട്ട സുരേഷ് (42) അന്നേ ദിവസം തന്നെ മരിച്ചിരുന്നു.