യാത്രക്കാരൻ ബസ്സിൽ നിന്ന് വീണു മരിച്ച സംഭവം;ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്തു

0
957

കല്‍പ്പറ്റ: കല്‍പ്പറ്റ കമ്പളക്കാട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന KL 56 Z 1107 ദിയ ബസ്സിലെ യാത്രികനായ കോഴിക്കോട് സ്വദേശി ഹരിദാസന്‍ തെക്കുംതറ – മൈലാടിപ്പടി എന്ന സ്ഥലത്ത് വച്ച് വാഹനത്തിന്റെ പിന്‍ ഭാഗം വാതിലിലൂടെ പുറത്തേക്ക് തെറിച്ച് വീണ് മരണപ്പെട്ടതില്‍ വാഹനം ഓടിച്ച അലിക്കുട്ടി എന്ന ഡ്രൈവറുടെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് വയനാട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ സസ്‌പെന്റ് ചെയ്തു. വാതില്‍ അടക്കാതെ സര്‍വ്വീസ് നടത്തിയ 8 ബസുകള്‍ക്കെതിരെ പെര്‍മിറ്റ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തു. ഫെബ്രുവരി 03 നായിരുന്നു സംഭവം.

LEAVE A REPLY

Please enter your comment!
Please enter your name here