ബത്തേരി: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍. മലപ്പുറം, കരിപ്പൂര്‍, വട്ടപ്പറമ്പില്‍, മുഹമ്മദ് രജീബ്(25) നെയാണ് ബത്തേരി പോലീസും ലഹരി വിരുദ്ധ സ്‌ക്വാഡും പിടികൂടിയത്. ഇന്നലെ ഉച്ചയോടെ തകരപ്പാടി പോലീസ് ചെക്ക് പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. 0.30 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ബത്തേരി എസ്.ഐ ഒ.കെ രാംദാസ്, എസ്.സി.പി.ഒ മാരായ സി.ഷൈജു, ബി.എസ് വരുണ്‍, സ്മിജു, സി.പി.ഒ ഹനീഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.