വാഹനാപകടത്തിൽ മകൻ മരിച്ചു:മനംനൊന്ത് മാതാവ് ജീവനൊടുക്കി

0
1506

വൈത്തിരി: പൂക്കോട് വെറ്ററിനറി സർവ്വകലാശാല കാമ്പസിനകത്തുണ്ടായ വാഹനാപകടത്തിൽ യൂണിവേഴ്സിറ്റി പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർത്ഥി മരണമടഞ്ഞതിൻ്റെ മനോവിഷമത്തിൽ മാതാവ് ജീവനൊടുക്കി.

 

തിരുവനന്തപുരം നെടുമങ്ങാട് വെള്ളൂർകോണം ‘അറഫ’യിൽ സുലൈമാന്റെ ഭാര്യ ഷീജ ബീഗമാണ് മരിച്ചത്. മകൻ സജിൻ മുഹമ്മദ്(28) ഇന്നലെ അപകടത്തിൽ മരിച്ചിരുന്നു.  എം.വി.എസ്, സി അവസാന വർഷ വിദ്യാർത്ഥിയാണ് സജിൻ മുഹമ്മദ്. യൂണിവേഴ്സിറ്റി സെക്യൂരിറ്റി ഗേറ്റിനു സമീപം വെച്ച് മറ്റൊരു വാഹനത്തിലിടിച്ചാണ് അപകടമെന്ന് പറയപ്പെടുന്നു. സജിൻ്റെ ബന്ധുക്കൾ വയനാട്ടിലേക്ക് വന്ന സമയത്താണ് ഷീജ ജീവനൊടുക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here