ബത്തേരി: ബത്തേരി എക്‌സൈസ് റേഞ്ച് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ.തൃശൂർ ചാവക്കാട് ആലയ്ക്കൽ പറമ്പിൽ സുബീഷ് എ പി (38), തൃശ്ശൂര്‍ ചാവക്കാട് കരുമാത്തിയില്‍ വീട്ടില്‍ മോഹനന്‍ ( 52) എന്നിവരാണ് പിടിയിലായത്.
ബത്തേരി കെ എസ് ആർ ടി സി ഗ്യാരേജിന് സമീപത്ത് വെച്ചാണ് അരകിലോ കഞ്ചാവുമായി മോഹനനെ പിടികൂടിയത്. കുപ്പാടി നാലാം മെയിൽ ഭാഗത്ത് ഫോറെസ്റ്റ് ചെക്ക് പോസ്റ്റിന് സമീപത്ത് വെച്ചാണ് 600 ഗ്രാം കഞ്ചാവുമായി സുബീഷിനെ പിടികൂടിയത്. പരിശോധനയിൽ എക്സൈസ് ഇന്‍സ്പെക്ടര്‍ ബാബുരാജ് കെ.ബി, സിവില്‍ എക്സൈസ് ഓഫീസര്‍ മാരായ നിക്കോളാസ് ജോസ്, മാനുവല്‍ ജിംസണ്‍, അനീഷ് എ.എസ്, ദിനീഷ് എം .എസ്, സുധീഷ് വി എന്നിവർ പങ്കെടുത്തു.