കല്‍പ്പറ്റ: വില്‍പ്പനക്കായി കൈവശം വെച്ച് എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശിയെ കല്‍പ്പറ്റ ബസ് സ്റ്റാന്‍ഡില്‍ നിന്ന് പിടികൂടി. 43.9 ഗ്രാം എം.ഡി.എം.എയുമായാണ് മായനാട്, കോയാലിക്കല്‍ വീട്ടില്‍ എം. ഷംനാദ്(32)നെ കല്‍പ്പറ്റ എസ്..ഐ അബ്ദുള്‍ കലാം അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയാണ് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും ഇയാളെ പിടികൂടിയത്. സി.പി.ഒമാരായ ജുനൈദ്, ലിന്‍രാജ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.