ബസ്സിടിച്ച് പരിക്കേറ്റ കാട്ടാന ചെരിഞ്ഞു. മുത്തങ്ങ കൂമഴി വനമേഖലയിൽ ഇന്നലെയാണ് കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഡിസംബർ നാലിനാണ് ദേശീയപാത 766 കല്ലൂർ 67 ന് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് ഇടിച്ച് കാട്ടാനയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. തുടർന്ന് തീറ്റ എടുക്കാനും നടക്കാനും ബുദ്ധിമുട്ടിയിരുന്ന ആനയെ മയക്കുവെടിവച്ച് വനംവകുപ്പ് ചികിത്സ നൽകിയിരുന്നു. തുടർന്ന് ആരോഗ്യനില മെച്ചപ്പെട്ടിരുന്നെങ്കിലും ഇന്നലെ ചരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. വനം വകുപ്പ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.