മാനന്തവാടി നഗരസഭയുടേയും, വെള്ളമുണ്ട പഞ്ചായത്തിൻ്റേയും വിവിധ ഭാഗങ്ങളിൽ ഭീതി വിതച്ച കരടി നിലവിൽ പനമരത്തെത്തിയതായി സൂചന. പുലർച്ചെ കരടിയെ കണ്ടതായി നാട്ടുകാർ പറയുന്നു. കൂടാതെ കീഞ്ഞുകടവ് റോഡിലൂടെ കരടി പോകുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഈ മേഖല കേന്ദ്രീകരിച്ച് വനപാലകർ പരിശോധന നടത്തുകയാണ്.