കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ സ്‌നേഹം നടിച്ച് ലൈംഗികാതിക്രമം നടത്തിയ യുവാവിന് 49 വര്‍ഷം കഠിന തടവും 227,000 രൂപ പിഴയും. മുട്ടില്‍, പരിയാരം, ആലംപാറ വീട്ടില്‍ എ.പി. മുനീര്‍(29)നെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ.ആര്‍. സുനില്‍കുമാര്‍ ശിക്ഷിച്ചത്.
2021 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. പ്രായപൂർത്തിയാവാത്ത കുട്ടിയെ പ്രതി പരിചയപ്പെട്ട് സ്‌നേഹം നടിച്ച് പ്രതി താമസിക്കുന്ന വീട്ടിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ലൈംഗീകാതിക്രമം നടത്തിയത്. പിന്നീട് കുട്ടിയുടെ നഗ്ന ഫോട്ടോയുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയും വീട്ടിലേക്ക് വിളിച്ചുവരുത്തി വീണ്ടും ലൈംഗികാതിക്രമം നടത്തി.
കല്‍പ്പറ്റ പോലീസ് സ്‌റ്റേഷനിലെ അന്നത്തെ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ പി. പ്രമോദാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. സഹായത്തിനായി എസ്.സി.പി.ഒ കെ. റസാക്കുമുണ്ടായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജി. ബബിത ഹാജരായി.