പുൽപ്പള്ളി -: സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എൻ.കെ. ഷാജിയും സംഘവും പാടിച്ചിറ പാറക്കടവ് ഭാഗത്ത് നടത്തിയ പരിശോധനയിൽ 15 ലിറ്റർ വാറ്റ് ചാരായം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പാറക്കടവ് ചൂഴിക്കര വീട്ടിൽ ഷൈജുവിന്റെ (49) പേരിൽ അബ്കാരി കേസെടുത്തു.
പ്രിവന്റീവ് ഓഫീസർ സാബു.സി.ഡി, ഗ്രേഡ് പ്രിവന്റിവ് ഓഫീസർ വിനോദ്.പി.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ ശിവൻ. പി.പി, ഷെഫീഖ് എം.പി, വനിത എക്സൈസ് ഓഫീസർ ശ്രീജിന. എൻ. എസ്, ഡ്രൈവർ വീരാൻകോയ. കെ.പി എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.