മാനന്തവാടി: എഫ്ആര്‍എഫ്, കര്‍ഷക കോണ്‍ഗ്രസ് അടക്കമുള്ള കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച മനസാക്ഷി ഹര്‍ത്താല്‍ വയനാട്ടില്‍ പുരോഗമിക്കുന്നു. കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുന്നുണ്ടെങ്കിലും സ്വകാര്യ ബസ് സര്‍വ്വീസുകള്‍ പലയിടത്തും ആരംഭിച്ചിട്ടില്ല. രാവിലെ ജോലിക്കായെത്തുന്ന ജീവനക്കാരില്‍ പലരും വന്യജീവി ഭീഷണി നേരിടുന്നതിനാല്‍ പലരും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.ഓട്ടോ ടാക്‌സി വാഹനങ്ങളും താരതമ്യേന കുറവാണ്. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയിട്ടുണ്ട്. മറ്റാവശ്യങ്ങള്‍ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ഫെബ്രുവരി 13 ന് സംസ്ഥാന വ്യാപകമായി കടയടപ്പ് സമരം നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നതിനാല്‍ കടകള്‍ തുറന്നിട്ടില്ല.