പുല്‍പ്പള്ളി: ഹര്‍ത്താലിനിടെയുണ്ടായ പുല്‍പ്പള്ളി സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. പാക്കം, ഭഗവതിപറമ്പില്‍ വീട്ടില്‍ ബാബു(47), പാടിച്ചിറ, മരക്കടവ്, ഉറുമ്പില്‍കരോട്ട് വീട്ടില്‍ ഷെബിന്‍ തങ്കച്ചന്‍(32), പാടിച്ചിറ, മരക്കടവ്, ഉറുമ്പില്‍ കരോട്ട് വീട്ടില്‍ ജിതിന്‍ 20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ന്യായവിരുദ്ധമായി സംഘം ചേരല്‍, ഔദ്യോഗിക കൃത്യ വിര്‍വഹണം തടസപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ്. വനംവകുപ്പിന്റെ വാഹനം തകര്‍ത്തതുമായി ബന്ധപ്പെട്ട് പുല്‍പ്പള്ളി സ്വദേശി വാസു, കുറിച്ചിപറ്റ സ്വദേശി ഷിജു എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.