മാനന്തവാടി: മതിയായ രേഖകൾ ഇല്ലാതെ കാറി കൊണ്ടുപോവുകയായിരുന്ന 221710 രൂപ ഇലക്ഷൻ കമ്മീഷൻ്റെ മാനന്തവാടി ഫ്ളയിംഗ് സ്ക്വാഡ് 4 പള്ളിക്കൽ കമ്മോം എന്ന സ്ഥലത്ത് നിന്നും പിടിച്ചെടുത്തു. ചാർജ്ജ് ഓഫീസറായ ഐസിഡിഎസ് ജൂനിയർ സൂപ്രണ്ട് സുനിത്ത് കെ.പി., എസ്.ഐ ആനന്ദൻ എ. എം, സിപിഒ ഷിബു ജോസഫ്, ജസ്റ്റിൻ കെ.പി,സന്ദീപ് ഒ.ജി, സുബീഷ് ജോർജ്, അരുൺ കൃഷ്ണ എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. പണം ഫിനാൻസ് ഓഫീസർക്ക് കൈമാറി.