യുവാവിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

0
700

കൽപ്പറ്റ: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം ജയിലിലടച്ചു. കൽപ്പറ്റ, പെരുന്തട്ട,പൂളക്കുന്ന് മന്ദേപുരം വീട്ടിൽ നിയാസ്(26)നെയാണ് കണ്ണൂർ സെൻട്രൽ ജയിലിലടച്ചത്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ ഉത്തരവിറക്കുകയായിരുന്നു. മുൻപ് ഒരു വർഷത്തേക്ക് വയനാട് ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി നാടുകടത്തിയ നിയാസ് വീണ്ടും കുറ്റകൃത്യത്തിലുൾപ്പെട്ടതിനെ തുടർന്നാണ് നടപടി. മറ്റൊരു കേസിൽ പെട്ട് കോഴിക്കോട് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിഞ്ഞു വരവേയാണ് കാപ്പ ചുമത്തി സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. കൊലപാതകം, കവർച്ച, ദേഹോപദ്രവം, എൻ.ഡി.പി.എസ് ഉള്‍പ്പെടെ നിരവധി കേസുകളിലാണ് ഇയാൾ പ്രതിയായിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here