മാനന്തവാടി: ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ ചരക്കുകപ്പലിൽ മാനന്തവാടി പാൽവെളിച്ചം പെറ്റംക്കോട് വീട്ടിൽ പി.വി ധനേഷ് ആണ് ഇന്നലെ രാവിലെയോടെ ഇറാൻ സൈന്യം പിടിച്ചെടുത്ത എംഎസ് സി എന്ന ചരക്കുകപ്പലിൽ അകപ്പെട്ടത്. ധനേഷ് മൂന്ന് വർഷം മുമ്പാണ് എംഎസ് സി എന്ന കപ്പലിൽ ജോലി ചെയ്യാൻ തുടങ്ങുയതെന്ന് ധനേഷിന്റെ അച്ഛൻ പറഞ്ഞത്. ഏപ്രിൽ പന്ത്രണ്ടിനാണ് ധനേഷ് അവസാനമായി വീട്ടിലേക് സന്ദേശം അയച്ചത്. ഈ മാസം തന്നെ താൻ വീട്ടിലേക്ക് വരുമെന്ന് മകൻ അറിയിച്ചതായും വിശ്വനാഥൻ പറഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് കപ്പൽ ഇറാൻ പിടിച്ചെടുത്തതായുള്ള വിവരം മാതാപിതാക്കളെ കമ്പനി അറിയിച്ചത്. എം എൽ എ കേളു തങ്ങളെ ഫോണിൽ വിളിച്ച് ബന്ധപ്പെട്ടതായും, മുഖ്യമന്ത്രിയെ വിവരം ധരിപ്പിച്ചതായും, തങ്ങൾക്ക് എല്ലാവിധ സഹായം ഉണ്ടാകുമെന്ന് അറിയിച്ചതായും വിശ്വനാഥൻ പറഞ്ഞു.