പോക്സോ കേസ്:പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

0
824

കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് വിവിധ വകുപ്പുകളിലായി ജീവപര്യന്തവും കൂടാതെ 61 വര്‍ഷം കഠിന തടവും നാലു ലക്ഷത്തി അയ്യായിരം രൂപ പിഴയും ശിക്ഷ. മേപ്പാടി കാര്‍മല്‍കുന്ന് കോളനിയിലെ കെ. കൃഷ്ണ (29)നെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ.ആര്‍. സുനില്‍കുമാര്‍ ശിക്ഷിച്ചത്.

 

 

2022 ഏപ്രില്‍ മാസത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സുപ്രധാന വിധി. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ പ്രതി പല തവണകളായി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. അന്നത്തെ മേപ്പാടി പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്. എച്ച്.ഒ ആയിരുന്ന എ.ബി വിപിന്‍ ആണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.ജി. ബബിത ഹാജരായി. അന്വേഷണ സംഘത്തില്‍ സബ് ഇന്‍സ്പെക്ടര്‍ വി. പി സിറാജ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ കെ. മുജീബ് തുടങ്ങിയവരും പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി സിവില്‍ പോലീസ് ഓഫീസറായ റമീനയുമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here