പോത്തുകളെ മോഷ്ടിച്ചു കടന്നു കളഞ്ഞയാൾ പിടിയിൽ

0
1003

ബത്തേരി: ഒന്നര ലക്ഷത്തോളം വില വരുന്ന മൂന്ന് പോത്തുകളെ മോഷ്ടിച്ചു കടന്നു കളഞ്ഞയാളെ ഒരാഴ്ചക്കുള്ളില്‍ ബത്തേരി പോലീസ് പിടികൂടി. മൂലങ്കാവ് സ്വദേശി, ചോമ്പാളന്‍ വീട്ടില്‍ മജീദ് (36) നെയാണ് ബത്തേരി എസ്.ഐ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വ്യാഴാഴ്ച പിടികൂടിയത്. നിരവധി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചും സൈബര്‍ സെല്ലിന്റെ സഹായത്തോടെ ശാസ്ത്രീയാന്വേഷണം നടത്തിയുമാണ് പോലീസ് പ്രതിയിലേക്കെത്തിയത്.

 

ഈ കേസില്‍ മറ്റു പ്രതികളുണ്ടോയെന്നും പോലീസ് അന്വേഷിച്ചു വരികയാണ്.25.05.2024 വെള്ളിയാഴ്ച്ച രാത്രിയാണ് മോഷണം നടന്നത്. മൂലങ്കാവ് വട്ടുവാടി എന്ന സ്ഥലത്തു താമസിക്കുന്ന മുനീറിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് പോത്തുകളെയാണ് മോഷ്ടിച്ച് മജീദ് വണ്ടിയില്‍ കടത്തിയത്. പോത്തുകളെ തൊട്ടില്‍പ്പാലത്തെത്തിച്ച് തൊട്ടില്‍പാലം സ്വദേശിയ്ക്ക് 50000 രൂപയ്ക്ക് വില്‍ക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

 

എസ്.സി.പി.ഓ രജീഷ്, സിപിഒമാരായ അജ്മല്‍, വരുണ്‍ എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here