വെള്ളമുണ്ട: ബന്ധുവീട്ടില്‍ പോയി തിരിച്ചു വരുന്നതിനിടെ വിധവയായ വയോധികക്ക് മര്‍ദ്ദനമേറ്റതായി പരാതി. വെള്ളമുണ്ട കോക്കടവ് തിണ്ടന്‍ പാത്തുമ്മ (61)ക്കാണ് ഞായറാഴ്ച വൈകുന്നേരം വീടിനടുത്ത് വെച്ച് മര്‍ദനമേറ്റത്. വ്യക്തി വിരോധം മൂലമാണ് സംഭവമെന്നാണ് സൂചന. നടന്നു പോകുന്നതിനിടെ വാഹനത്തിലെത്തിയ തരുവണ സ്വദേശിയായ മക്കി ഷുക്കൂര്‍ എന്നയാള്‍ തന്നെ ചവിട്ടി വീഴ്ത്തുകയും കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇവര്‍ പറയുന്നു. തുടര്‍ന്ന് മെഡിക്കല്‍കോളേജില്‍ ചികിത്സ തേടിയ ഇവരില്‍ നിന്നും മെഴിരേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ വെള്ളമുണ്ട പോലീസ് ഷുക്കൂറിനെതിരെ കേസെടുത്തു. മര്‍ദിച്ചതിനും, സ്ത്രീത്വത്തിന് മാനഹാനി വരുത്തിയ തിനുമെതിരെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.