മാവോയിസ്റ്റുകള്‍ ഉപേക്ഷിച്ചതെന്ന് കരുതുന്ന വസ്ത്രങ്ങൾ കണ്ടെത്തി

0
352

തലപ്പുഴ: തലപ്പുഴ സ്റ്റേഷന്‍ പരിധിയിലെ പൊയില്‍ എന്ന സ്ഥലത്ത് നിന്നും കുറച്ച് മാറി മാവോയിസ്റ്റുകള്‍ ഉപേക്ഷിച്ചതെന്ന് കരുതുന്ന വസ്ത്രങ്ങളും സാധന സാമഗ്രികളും കണ്ടെത്തി. മാവോയിസ്റ്റുകള്‍ ധരിക്കുന്ന തരം യൂണിഫോം, മറ്റ് ചില വസ്ത്രങ്ങള്‍, പ്ലാസ്റ്റിക് ഷീറ്റുകള്‍, കവറുകള്‍, ചെരിപ്പ്, ബാറ്ററികള്‍, ഗുളികകള്‍ മുതലായ സാധന സാമഗ്രികളാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ തണ്ടര്‍ബോള്‍ട്ട് നടത്തിയ സ്വാഭാവിക പരിശോധനക്കിടയിലാണ് ഉപേക്ഷിച്ച നിലയില്‍ സാധനങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് മാനന്തവാടി ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ ഡോഗ് സ്‌ക്വാഡടക്കമുള്ള പരിശോധനാ സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി വരികയാണ്. കഴിഞ്ഞ ദിവസം സമീപപ്രദേശത്ത് മാവോയിസ്റ്റ് വിരുദ്ധ പോസ്റ്ററുകളും മറ്റും പ്രത്യക്ഷപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here