പനമരം :പനമരം മാത്തൂരിൽ ചെക്ക് ഡാമിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് പുഴയിൽ മൃതദേഹം പൊന്തിയത്. പനമരം പോലീസ് മാനന്തവാടി ഫയർഫോഴ്സ്, പനമരം സി.എച്ച് റെസ്ക്യൂ പ്രവർത്തകരും, തുർക്കി ജീവൻ രക്ഷാ സമിതി പ്രവർത്തകരും സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെത്തിച്ച് പോസ്റ്റുമോർട്ടത്തിനായി മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. 35 വയസ്സോളം പ്രായം തോന്നിക്കുന്ന യുവാവിന്റെതാണെന്നാണ് സംശയം. അരയിൽ ഒരു ടോർച്ച് ഉണ്ട്. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ട്. പനമരം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.