വിനോദസഞ്ചാരികളുമായി വന്ന വാഹനത്തിന്റെ ഡ്രൈവറെ മരിച്ച നിലയിൽ

0
1680

മേപ്പാടി : 900കണ്ടിയിൽ ഡ്രൈവറെ ട്രാവലറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊള്ളാച്ചിയിൽ നിന്ന് വിനോദസഞ്ചാരികളുമായി എത്തിയ വാഹനത്തിന്റെ ഡ്രൈവർ പൊള്ളാച്ചി സ്വദേശിയായ ബാലകൃഷ്ണൻ (45) ആണ് മരിച്ചത്. പാർക്ക് ചെയ്തിരുന്ന ട്രാവലറിനുള്ളിൽ സീറ്റിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാർ മൃതദേഹം മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി. മീനാക്ഷി പാർക്കിംഗ് കേന്ദ്രത്തിലായിരുന്നു വാഹനം നിർത്തിയിട്ടിരുന്നത്. മരണ കാരണം വ്യക്തമായിട്ടില്ല. ഹൃദയാഘാതമാണോ മരണകാരണം എന്ന് സംശയിക്കുന്നുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here