മാനന്തവാടി: റോഡ് ടാറിംഗിനിടയില്‍ റോഡില്‍ സ്ഥാപിച്ചിരുന്ന കട്ടിയുള്ള കമ്പിയില്‍ കൈ കുരുങ്ങി തൊഴിലാളിയുടെ മൂന്ന് കൈവിരലുകള്‍ അറ്റു. ഊരാളുങ്കള്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയിലെ താത്ക്കാലിക ജീവനക്കാരന്‍ സുനില്‍(41) ന്റെ മൂന്ന് കൈവിരലുകളാണ് അറ്റുപോയത്. ഇയാള്‍ക്കൊപ്പം ജോലിയേടുത്തിരുന്ന സുഗദേവ്(22), ബോല(22) എന്നിവര്‍ക്കും നിസാര പരിക്കേറ്റിട്ടുണ്ട്. ഇന്നലെ 12ഓടെയാണ് സംഭവം. കണിയാരം പാലക്കുളി ജംഗഷന്‍ സമീപം മലയോര ഹൈവേ പദ്ധതിയുടെ ഭാഗമായി റോഡ് ടാറിംങ്ങിന്റെ ഭാഗമായി വലിച്ചു കെട്ടിയ കമ്പിയില്‍ അബദ്ധത്തില്‍ ജീപ്പിന്റെ ടയര്‍ കയറിയതോടെ കമ്പി വലിഞ്ഞു മുറുകകയും കമ്പിയുടെ അഗ്രഭാഗം കൈയ്യില്‍ പിടിച്ചിരുന്ന സുനിലിന്റെ ഇടതു കൈയുടെ വിരലകളറ്റുപോകുകയുമായിരുന്നു.
ഉടന്‍ തന്നെ മൂവരേയും വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുംപ്രവേശിപ്പിച്ചു. വിരലുകളുമായി സുനിലിനെ വിദഗ്ധ ചികിത്സക്കായി കോഴിക്കോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.