ബത്തേരി: 15.29 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയില്‍. നല്ലളം, സിദ്ധിഖ് നിവാസില്‍ എച്ച്. ഷാഹുല്‍(26)നെയാണ് ബത്തേരി എസ്.ഐ കെ.വി. ശശികുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകിട്ടോടെയാണ് മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിന് സമീപം വെച്ച് ഇയാളെ പിടികൂടിയത്. എം.ഡി.എം.എ സിഗരറ്റ് പാക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.