തലപ്പുഴ: തലപ്പുഴ കെഎസ്ഇബിക്ക് സമീപം നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പില്‍ ഇടിച്ച് അപകടം.ബസ് യാത്രികരായ ആറോളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
കണ്ണൂര്‍ ഏ ആര്‍ ക്യാമ്പിലെ പോലീസുകാരും കുടുംബവുമാണ് അപകടത്തിൽപ്പെട്ട ബസ്സിൽ ഉണ്ടായിരുന്നത്.സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കിനും തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്.