മൂന്നാനക്കുഴി യൂക്കാലിക്കവല കാക്കനാട്ടിൽ ശശീന്ദ്രന്റെ കൃഷിയിടത്തിലെ 15 അടി താഴ്ചയുള്ള കിണറ്റിൽ വീണ കടുവയെ പുറത്തെത്തിച്ചു. വനം വകുപ്പ് കിണറ്റിൽ ഇറക്കിയ വലയിലാണ് കടുവ കുടുങ്ങിയത്. സുരക്ഷ കണക്കിലെടുത്ത് മയക്ക് വെടി വെച്ചതിനുശേഷമാണ് കടുവയെ പുറത്തെത്തിച്ചത്. കടുവയെ കുപ്പാടി വന്യമൃഗ സംരക്ഷണ പരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.