സുതാര്യവും സ്വതന്ത്രവും നീതിപൂര്‍വ്വവുമായ തെരഞ്ഞെടുപ്പിന് പൊതുജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. വോട്ടര്‍മാരെ ബൂത്തുകളില്‍ സ്വാധീനിക്കല്‍, കള്ളവോട്ട്, വ്യാജവോട്ട്, ആള്‍മാറാട്ടം, ബൂത്തുപിടിത്തം തുടങ്ങിയവയ്ക്ക് കര്‍ശന നടപടി സ്വീകരിക്കും. 1951 ലെ ജനപ്രാതിനിധ്യ നിയമം അനുസരിച്ചും ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ചും കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കള്ളവോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്നതും കുറ്റകരമാണ്. കളളവോട്ട് ചെയ്യാന്‍ കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കും.
Home International news WAYANAD NEWS കള്ളവോട്ട് ,ആള്‍മാറാട്ടം:കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍